Sorry, you need to enable JavaScript to visit this website.

സോഷ്യല്‍ മീഡിയയിലൂടെ പണമിരട്ടിപ്പ് നടത്തിയ സംഘം പിടിയില്‍

ദുബായ് - സോഷ്യല്‍ മീഡിയയില്‍ വ്യാജ വിദേശ കറന്‍സി പ്രചരിപ്പിച്ച് വ്യക്തികളെ കബളിപ്പിച്ച പ്രതികള്‍ക്ക് തടവുശിക്ഷ. യഥാര്‍ഥ കറന്‍സിയേക്കാള്‍ 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്ത് വ്യാജ വിദേശ കറന്‍സി നല്‍കിയ സംഘത്തെ
ഫെഡറല്‍ ക്യാപിറ്റല്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
സമൂഹമാധ്യമം വഴിയാണ് പ്രതികള്‍ ആവശ്യക്കാരെ വലവീശിയിരുന്നത്. ബന്ധപ്പെടുമ്പോള്‍ കൈമാറ്റത്തിനും ഡെലിവറിക്കുമുള്ള സ്ഥലവിവരങ്ങള്‍ കൈമാറും. വ്യാജ  കറന്‍സി കൈമാറി പകരം യഥാര്‍ഥ യു.എ.ഇ ദിര്‍ഹം കൈപ്പറ്റിയശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇരകള്‍ക്ക് മനസ്സിലാകുന്നത്. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ മുഖേന കറന്‍സികള്‍ നേടാനും കൈമാറ്റം ചെയ്യാനും പൊതുജനങ്ങളോട് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ അഭ്യര്‍ഥിച്ചു.

 

Tags

Latest News