കോട്ടയം - വിദേശത്തുളള മകന്റെ മറവില്‍ വിസ തട്ടിപ്പ് നടത്തിയ ഏജന്‍സിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അമ്മ. ഇസ്രയേലില്‍ കെയര്‍ ഗിവറായി ജോലി ചെയ്യുന്ന മകന്‍ ബിപിന്റെ പേരും വിശ്വാസ്യതയും ഉപയോഗിച്ച് ഏജന്‍സി പലരില്‍ നിന്നും പണം വാങ്ങുകയും തിരികെ നല്‍കാതിരിക്കുകയുമാണെന്ന് മുണ്ടക്കയം സ്വദേശി തങ്കമ്മ ജോസഫ് പറയുന്നു.
ഇസ്രായിലില്‍ ഹോംനഴ്‌സ് ജോലിയ്ക്കായി എത്തിയ ബിപിന്‍ ജോസഫ് ചുരുങ്ങിയ കാലത്തിനുള്ളില്‍ വിശ്വാസം പിടിച്ചുപറ്റി. ഇതോടെ അവിടേക്ക് സമാനമായ ജോലികള്‍ക്കായി ആളെ എത്തിക്കുന്നതിനു വിപിന്റെ സഹായം പലരും തേടി. ഇതു മനസിലാക്കിയ എറണാകുളം സ്വദേശിയുടെ റിക്രൂട്ടിംഗ് എജന്‍സി സമീപിച്ചു. ജോലിക്കായുളള സേവന ചെലവ് എന്ന നിലയിലുളള പണം ഉദ്യോഗാര്‍ഥികളെ കൊണ്ട് വിപിന്റെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയും പിന്നീട് അത് തിരിച്ചു വാങ്ങുകയുമാണ് പതിവ്. അതിനിടെ ഇയാള്‍ വ്യാജ വിസ നിര്‍മ്മിക്കുകയും കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഉള്‍പ്പെടെ വ്യാജ വിസ നല്‍കുകയും ചെയ്തു. ഇക്കാര്യം മനസ്സിലാക്കിയതോടെ പോലീസില്‍ പരാതി നല്‍കി.
ഒറിജിനല്‍ വിസആണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ തട്ടിപ്പ് വ്യക്തമായ ബിബിന്‍ ജോസഫ് മുണ്ടക്കയം പോലീസിലും തുടര്‍ന്ന് പോലീസ് നിര്‍ദേശ പ്രകാരം കാഞ്ഞിരപ്പള്ളി സിജെഎം കോടതിയിലും കേസ് നല്‍കുകയായിരുന്നു. മുണ്ടക്കയം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തെങ്കിലും ഒളിവില്‍ പോവുകയായിരുന്നു. ഇസ്രായിലിനു പുറമേ ന്യൂസിലന്റ് അടക്കമുളള രാജ്യങ്ങളില്‍ ജോലി ഒഴിവ് എന്ന പേരിലും ത്ട്ടിപ്പ് നടത്തിയതായാണ് ആരോപണം.