കൊച്ചി- മോഷ്ടിച്ച ബൈക്കില്‍ മോഷണം നടത്തിയ ഗ്യാസ് സിലിണ്ടറുമായി വരുന്ന വഴി യുവാവ് പിടിയില്‍. കുന്നത്തുനാട് പട്ടിമറ്റം പുന്നോര്‍കോട് ഭാഗത്ത് വാടകക്ക് താമസിക്കുന്ന ആലപ്പുഴ പള്ളിക്കല്‍ കട്ടാച്ചിറ മുറ്റത്തേത് കിഴക്കേതില്‍ വീട്ടില്‍ ഷിബു വര്‍ഗീസ് (38) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
പഴങ്ങനാട് കപ്പേളപ്പടി ഭാഗത്ത് ഒരു കടയുടെ മുന്‍വശം വരാന്തയില്‍ നിന്നും മോഷ്ടിച്ചതാണ് ഗ്യാസ് സിലിണ്ടര്‍. സ്‌കൂട്ടര്‍ വൈറ്റില ഹബ്ബില്‍ നിന്നാണ് മോഷ്ടിച്ചത്. ജൂലൈ 18ന് റോഡിലൂടെ നടന്ന് പോകുകയായിരുന്ന വയോധികയുടെ മാല മോട്ടോര്‍ സൈക്കിളിലെത്തി പൊട്ടിച്ചെടുത്ത കേസിലെ പ്രതിയെ അന്വേഷിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് ഇയാള്‍ വാഹനം ഉപയോഗിച്ചു കൊണ്ടിരുന്നത്.
തടിയിട്ടപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ വി. എം. കേഴ്‌സണ്‍, എസ്. ഐമാരായ പി. എം. റാസിഖ്, കെ. എ ഉണ്ണികൃഷ്ണന്‍, എ. എസ്. ഐ സി. എ ഇബ്രാഹിംകുട്ടി, സി. പി. ഒമാരായ അരുണ്‍ കെ. കരുണന്‍, കെ. എസ്. അനൂപ്, എം. എസ് നൗഫല്‍, എസ്. പ്രദീപ്കുമാര്‍, കെ. കെ ഷിബു, വിബിന്‍ എല്‍ദോസ്, കെ. ബി ഷമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.