തിരുവനന്തപുരം- പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കാൻ 15 കോടി ചെലവാക്കിയെന്ന് രേഖ.
2016 നു ശേഷം ക്ളിഫ് ഹൗസിൽ നിർമ്മാണ പ്രവർത്തനത്തിനായി എത്ര കോടി ചിലവാക്കിയെന്ന ഷാഫി പറമ്പിൽ എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തടഞ്ഞുവച്ചു എന്ന ആരോപണം നിലനിൽക്കെയാണ് ഇക്കാര്യം പുറത്തുവരുന്നത്.
അതേസമയം, ഷാഫി പറമ്പിൽ എം എൽ എയുടെ ചോദ്യത്തിനുള്ള മറുപടി മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് പിടിച്ചുവെച്ചുവെന്ന് പ്രതിപക്ഷം ആരോപണം ഉയർത്തി. സെപ്റ്റംബർ 11 നായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യം. ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത്, ലിഫ്റ്റ്, നീന്തൽകുളം നവീകരണം തുടങ്ങിയ പ്രവൃത്തികൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി ബാലഗോപാൽ ഫണ്ട് അനുവദിച്ചിരുന്നു.