തിരുവനന്തപുരം - മന്ത്രി സഭാ പുനഃസംഘടന നവംബറില്‍ നടന്നേക്കുമെന്ന് സൂചന. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോര്‍ജിനെ മാറ്റി പകരം സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആരോഗ്യമന്ത്രിയാക്കാനാണ് സാധ്യത. വീണാ ജോര്‍ജിന് സ്പീക്കര്‍ പദവി നല്‍കിയേക്കും. കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പളിയും മന്ത്രി സഭയിലേക്ക് എത്തും. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാകും. ഈ ഒഴിവുകളിലാണ് ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും എത്തുക. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് അടുത്തയാഴ്ച നിര്‍ണായക യോഗം ചേരും. ഈ മാസം 20ന് നടക്കുന്ന എല്‍ ഡി എഫ് യോഗത്തില്‍ അന്തിമ തീരുമാനമാകും. സി പി എം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറിലാണ് നടക്കുക.