ഇടുക്കി - മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. റേഷന്‍ കട തകര്‍ക്കുകയും അരിച്ചാക്കുകള്‍ പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷന്‍ കട തകര്‍ക്കുകയായിരുന്നു. നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.