Sorry, you need to enable JavaScript to visit this website.

സൗദി-ഖത്തർ അതിർത്തിയിലെ ഏകോപനം വർധിപ്പിക്കാൻ യോഗം

സൗദി അറേബ്യയുടെയും ഖത്തറിന്റെയും അതിർത്തിയിലെ സൗദി സൽവ ബോർഡർ.

ദോഹ- സൗദി അറേബ്യയും ഖത്തറും ബോർഡറിലെ ഏകോപനം വർധിപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചേർന്ന് ചർച്ച ചെയ്തു. 
അബു സംറ ഖത്തറി ബോർഡറും സൗദി സൽവ ബോർഡറും ഏകോപിപ്പിക്കുന്നതിനുള്ള ഖത്തറിലെയും സൗദി അറേബ്യയിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റം സംബന്ധിച്ച് നിർദേശിച്ച എക്സിക്യൂട്ടീവ് നടപടിക്രമങ്ങൾ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേർന്നത്.
ഖത്തറിന്റെയും സൗദി അറേബ്യയുടെയും രണ്ടാമത്തെ ഏകോപന യോഗമാണ് ഇന്നലെ ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിൽ നടന്നത്. 
ബോർഡർ പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നാസർ ബിൻ അബ്ദുല്ല അൽതാനിയുടെ അധ്യക്ഷതയിൽ ഖത്തർ പ്രതിനിധി സംഘവും, തുറമുഖ കാര്യങ്ങൾക്കായുള്ള പാസ്‌പോർട്ട് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സൗദ് ബിൻ ബന്ദർ അൽ സൂറും സൗദി അറേബ്യയുടെ പ്രതിനിധി സംഘത്തെയും നയിച്ചു. സൗദി അറേബ്യയുടെയും ഖത്തറിന്റെയും അതിർത്തിയിലെ രണ്ട് ബോർഡർ ആസ്ഥാനങ്ങളെക്കുറിച്ചും ചർച്ച നടന്നു.  

Tags

Latest News