Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പേരാമ്പ്ര- കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിൽ പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെ പരസ്യസ്ഥാപന ഉടമയായ യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മൂസ-സറീന ദമ്പതികളുടെ മകൻ മുനീബ്(27)ആണ് മരിച്ചത്. ഇന്ന്(വ്യാഴം)ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംങ്ഷന് സമീപം പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. പരസ്യബോർഡ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു.
 

Latest News