കോഴിക്കോട് - കോഴിക്കോട് പയ്യടിമീത്തൽ മാമ്പുഴ പാലത്തിന് സമീപം പുഴയിൽ വീണ് വിദ്യാർത്ഥി മരിച്ചു. പാലാഴി സ്വദേശി മാതോലത്ത് ഫൈസലിന്റെ മകൻ ആദിൽ(13) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തുമണിക്കുശേഷം കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി കുട്ടിയെ കണ്ടെത്തി ഉടനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.