Sorry, you need to enable JavaScript to visit this website.

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം- കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴ സാധ്യതാ നാളുകളെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിിയപ്പ് നല്‍കി. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്താണുള്ളത്. ന്യൂനമര്‍ദം അടുത്ത രണ്ടു ദിവസത്തില്‍ ഒഡീഷ- ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ഏതാനും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest News