Sorry, you need to enable JavaScript to visit this website.

സോളാറിൽ ഇനി അന്വേഷണമല്ല, സി.ബി.ഐ റിപോർട്ടിൽ നടപടിയാണ് വേണ്ടത് -കെ മുരളീധരൻ 

കോഴിക്കോട് - സോളാർ കേസിലെ സി.ബി.ഐ അന്വേഷണ റിപോർട്ടിലെ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയനും ഗണേഷ് കുമാറും വിവാദ ദല്ലാൾ നന്ദകുമാർ അടക്കമുള്ളവരാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. റിപോർട്ട് പൂർത്തിയായി കഴിഞ്ഞു. ഇനി വേണ്ടത് അന്വേഷണമല്ല നടപടിയാണെന്നും പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 
  സി.ബി.ഐ അന്വേഷണ റിപോർട്ടിന് മുകളിൽ മറ്റൊരു അന്വേഷണം ആവശ്യമില്ല. സോളാർ വിവാദം കത്തുന്നതിൽ യു.ഡി.എഫിന് ഒരു തിരിച്ചടിയുമില്ലെന്നും വിവാദ ദല്ലാൾ പറയുന്നതൊന്നും മുഖവിലക്ക് എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്ന് ഉറപ്പാണ്. അതിനാലാണ് നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്ന് യു.ഡി.എഫ് പറഞ്ഞത്. നിലവിലെ മുഖ്യമന്ത്രിയെ താഴെ ഇറക്കുന്ന സംസ്‌കാരം തങ്ങൾക്കില്ല, അത് കൈയിൽ വച്ചാൽ മതി. വിവാദ ദല്ലാളിനെ ഉപയോഗിച്ച് കോൺഗ്രസിൽ സ്പർധ ഉണ്ടാക്കാൻ വരേണ്ടെന്നും ആ വെള്ളം വാങ്ങി വെച്ചാൽ മതിയെന്നും മുരളീധരൻ ഓർമിപ്പിച്ചു.
 

Latest News