Sorry, you need to enable JavaScript to visit this website.

എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ തെയ്യാല സ്വദേശിനി മരിച്ചു, ജിദ്ദയില്‍ ഖബറടക്കി

ജിദ്ദ- കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിച്ച് മടങ്ങാനിരിക്കെ ജിദ്ദയില്‍ മരിച്ച തെയ്യാല മണലിപ്പുഴ കണിയേരി ഖാദര്‍ ഹാജിയുടെ ഭാര്യ കള്ളിയാട്ട് കോഴിശ്ശേരി സൈനബ (64)യുടെ മൃതദേഹം ജിദ്ദയില്‍ ഖബറടക്കി.

ഭര്‍ത്താവ്, മക്കള്‍, പേരമക്കള്‍ എന്നിവരോടൊപ്പം ഉംറക്ക് എത്തിയതായിരുന്നു. തിങ്കളാഴ്ച്ച മടക്കയാത്രക്കിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച മരിച്ചു. ഒരു മകനൊഴികെ ബാക്കി എല്ലാവരും നാട്ടിലേക്ക് മടങ്ങിയിരുന്നു.

മക്കള്‍: അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സ്വാദിഖ് (ഇരുവരും യുഎഇ), ആബിദ്, ആബിദ.
മരുമക്കള്‍: കെ കെ അയ്യൂബ് മാസറ്റര്‍ (അദ്ധ്യാപകന്‍: താനൂര്‍ രായിരിമംഗലം എസ് എം എം എച്ച് എസ്), മൈമൂന,ഫാത്തിമ സുഹറ,മറിയം.
സഹോദരങ്ങള്‍:കെ.കെ വീരാന്‍ കുട്ടി (ജന: സെക്രട്ടറി മണലിപ്പുഴ മഹല്ല് കമ്മിറ്റി) കെ.കെ കുഞ്ഞു.

 

Latest News