മക്ക- ബൂഫിയ ജോലിക്കാരനായ മലപ്പുറം വേങ്ങര സ്വദേശി പൊള്ളലേറ്റ് മരിച്ചു. വേങ്ങര പൂച്ചോലമാട് സ്വദേശി താട്ടയിൽ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. ഖുൻഫുദയിൽ ജോലി സ്ഥലത്ത് വെച്ചു ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് കുട്ടി മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടി ക്രമങ്ങൾക്ക് മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗ് പാണ്ടിക്കാട് മുഹമ്മദ് കുട്ടി, നവേങ്ങര മണ്ഡലം കെഎംസിസി പ്രസിഡണ്ട് അഹമ്മദ് അച്ചനമ്പലം എന്നിവർ നേതൃത്വം നൽകുന്നു.