ദോഹ- കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച ഹാരിസ് (40) ഖത്തര്‍ പ്രവാസി. ഖത്തര്‍ പ്രവാസിയും കെ.എം.സി.സി. പ്രവര്‍ത്തകനുമായിരുന്ന കുറ്റ്യാടി മണ്ഡലത്തില്‍ നിന്നുള്ള ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് സ്വദേശിയുമായ ഹാരിസ് മംബ്ലിക്കുനി ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാനിരിക്കെയാണ് മരണം തേടിയെത്തിയത്.
ഹാരിസിന്റെ നിര്യാണത്തില്‍ ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വേദനയില്‍ പങ്ക് ചേരുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മരണകാരണം നിപ്പയാണെന്ന് സ്ഥിരീകരിക്കപ്പെട്ട സ്ഥിതിക്ക് എല്ലാവരും കൂടുതല്‍ ജാഗരൂകരാവണമെന്ന് ഡോ. അബ്ദുസ്സമദ് ആവശ്യപ്പെട്ടു. ഭയപ്പെടുന്നതിന് പകരം ജാഗ്രതയാണ് ആവശ്യം. ആരോഗ്യ പ്രവര്‍ത്തകരുടെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.