പത്തനംതിട്ട - കെ എസ് ആര്‍ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. എം സി റോഡില്‍ കുരമ്പാല അമ്യത വിദ്യാലയത്തിന് മുമ്പില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇവര്‍ എറണാകുളം സ്വദേശികളാണെന്നാണ് വിവരം. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാന്‍ അടൂര്‍ ഭാഗത്ത് നിന്നും വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഡെലിവറി വാന്‍ ഓടിച്ചവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് നാട്ടുകാര്‍ പറഞ്ഞു.