Sorry, you need to enable JavaScript to visit this website.

ഇത് അന്തം കമ്മികളുടെ പതിവ് രീതി,  അവരെ നന്നാക്കാനാവില്ല-ആശാ നാഥ് 

തിരുവനന്തപുരം- കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ ക്ഷേത്ര ദര്‍ശനത്തിനിടെ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആശാ നാഥ് നില്‍ക്കുന്ന ചിത്രം ചില ഇടത് നേതാക്കളും പ്രവര്‍ത്തകരും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പുതുപ്പള്ളിയില്‍ ബിജെപി വോട്ട് മറിച്ചെന്ന ആരോപണത്തോടെയായിരുന്നു പ്രചരണം.  വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആശാ നാഥ്.സിപിഎം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലെ ചിത്രം അടര്‍ത്തിമാറ്റിയാണ് ഇത്തരം അപകീര്‍ത്തിപ്പെടുത്തല്‍ നടന്നതെന്ന് ആശാനാഥ് വ്യക്തമാക്കി. പഴയ പോസ്റ്റുകള്‍ തിരഞ്ഞാല്‍ സിപിഎം എംഎല്‍എയോടൊപ്പമുള്ള പൊതുപരിപാടികളും കാണാം. അപ്പോഴും നിങ്ങള്‍ സിപിഎമ്മിന് വോട്ട് മറിച്ച് നല്‍കിയെന്ന് പ്രചരിപ്പിക്കുമോയെന്നും ആശാ നാഥ് ഫേസ്ബുക്കില്‍ കുറിച്ചു. സ്ത്രീ സുരക്ഷയെ കുറിച്ച് ഓരോ കവലയിലും പ്രസംഗം നടത്തുന്നവരും മതില്‍ കെട്ടിയവരുമാണ് ഇപ്പോള്‍ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജ പ്രചാരണം നടത്തുന്നതെന്നും അവര്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചു


ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് 

തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കര്‍മ്മം എന്ന പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഎം സൈബര്‍ പ്രവര്‍ത്തകര്‍ വളരെ മോശവും, നീചവുമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലെ വിവിധ സിപിഎം പേജുകളിലും, വാട്‌സാപ്പ് ഗ്രൂപ്പുകളിലും ചാണ്ടി ഉമ്മനോടൊപ്പം ഉള്ള ഫോട്ടോ വെച്ച് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു.. ആദ്യം ഇതിനെ ആവഗണിക്കാം എന്നാണ് വിചാരിച്ചത്, എന്നാല്‍ പലരും കാര്യം എന്താണെന്ന് വ്യക്തമാക്കണം എന്ന് പറയുന്നത് കൊണ്ടാണ് ഈ പോസ്റ്റ്. 
ഇത് കോണ്ഗ്രസ് പാര്‍ട്ടി നടത്തിയ പരിപാടി അല്ല..ഒരു ജനപ്രതിനിധി എന്ന നിലയില്‍ ക്ഷേത്രം കമ്മിറ്റി ക്ഷണിച്ചതിനെ തുടര്‍ന്നാണ് പങ്കെടുത്തത്.. ഒരു പൊതുപരിപാടിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെയും, സാമൂഹിക നേതാക്കളും, ജനപ്രതിനിധികളുമൊക്കെ പങ്കെടുക്കുന്നത് സര്‍വസാധാരണമാണ്..ഈ പരിപാടിയില്‍ കോണ്ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോജിന്‍, ബിജെപി നേതാവ് ചെങ്കല്‍ രാജശേഖരന്‍ തുടങ്ങി നിരവധി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത പരിപാടി ആണ് അതില്‍ നിന്നും ഒരു ഫോട്ടോ മാത്രം അടര്‍ത്തിയെടുത്ത് അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.പഴയ പോസ്റ്റുകള്‍ തിരഞ്ഞാല്‍ സിപിഎം എംഎല്‍എ യോടൊപ്പമുള്ള പൊതുപരിപാടികളും കാണാം.അപ്പോഴും നിങ്ങള്‍ സിപിഎമ്മിന് വോട്ട് മറിച്ചു നല്‍കിയെന്ന് പ്രചരിപ്പിക്കുവോ..? ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതില്‍ കെട്ടിയവരുമാണ് ഇപ്പോള്‍ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാരണം നടത്തുന്നത്. ഇങ്ങനുള്ള ദുഷ്പ്രചരണങ്ങള്‍ കണ്ട് രാഷ്ട്രീയത്തില്‍ നിന്ന് ഭയന്നോടുമെന്ന് വ്യാമോഹിക്കണ്ട ശക്തമായി തന്നെ മുന്നോട്ട് പോകുക തന്നെ ചെയ്യും. ഇതുപോലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണ്.. ഇത് അവര്‍ ഇനിയും തുടരുമെന്നും അറിയാം വ്യാജപ്രചാരണങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കണ്ട ഇതിലൊന്നും പേടിക്കുന്നയാളല്ല  ഞാന്‍. 

Latest News