Sorry, you need to enable JavaScript to visit this website.

സാധാരണ തൊഴിലാളികള്‍ക്ക് ആറു മാസം സൗജന്യ ഡാറ്റ, കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ്

അബുദാബി- സാധാരണ തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് പ്രാപ്യമാക്കാന്‍ യു.എ.ഇ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം. എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുമായി സഹകരിച്ച് ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് നാമമാത്രമായ നിരക്കില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഹാപ്പിനസ് സിം ഇതിനായി അവതരിപ്പിക്കും.

ബിസിനസ് സര്‍വീസ് സെന്ററുകളും ഗൈഡന്‍സ് സെന്ററുകളും സന്ദര്‍ശിച്ചോ തൊഴില്‍ കരാറുകള്‍ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിച്ചോ സിം ലഭിക്കും. ഇത് ആറ് മാസത്തെ സൗജന്യ ഡാറ്റയും അന്താരാഷ്ട്ര കോളുകള്‍ക്ക് കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്യുന്നു. സിം ഉടമകള്‍ക്ക് MoHRE നല്‍കുന്ന പ്രധാനപ്പെട്ട അറിയിപ്പുകളും ലഭിക്കും.

'രാജ്യത്തെ ബ്ലൂ കോളര്‍ തൊഴിലാളികളുടെ ക്ഷേമം വര്‍ധിപ്പിക്കുക എന്ന ഞങ്ങളുടെ ദൗത്യവുമായി ഇത് ഒത്തുചേരുന്നതിനാല്‍ ഡുവുമായുള്ള ഈ പങ്കാളിത്തത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്- എമിറേറ്റൈസേഷന്‍ കാര്യങ്ങളുടെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറിയും ലേബര്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുമായ ആയിഷ ബെല്‍ഹാര്‍ഫിയ പറഞ്ഞു. 'അവര്‍ക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ കണക്റ്റിവിറ്റി നല്‍കുന്നതിലൂടെ,  പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്താനും അവശ്യ സേവനങ്ങള്‍ ലഭിക്കാനും  അവരെ പ്രാപ്തരാക്കുന്നതായും അവര്‍ പറഞ്ഞു.

 

Tags

Latest News