പാലക്കാട് - പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്‌സ്‌റേ മെഷീന്‍ എലി കടിച്ചുമുറിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനം. പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭാവനയായാണ് 92.6 ലക്ഷത്തിന്റെ എക്‌സറേ മെഷീന്‍ ജില്ലാ ആശുപത്രിയ്ക്ക് ലഭിച്ചത്. എലി കടിച്ച് നശിപ്പിച്ചതിനെ തുടര്‍ന്ന് യന്ത്രം ഉപയോഗിക്കാനായിരുന്നില്ല. സംഭവം നേരത്തെ വിവാദമായിരുന്നു. എലി കടിച്ച് നശിപ്പിച്ച യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംഭവം അന്വേഷിച്ച് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തുന്നത്.