Sorry, you need to enable JavaScript to visit this website.

മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട് ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയെന്ന് കെ സുധാകരന്‍.

കൊച്ചി - മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട് ഇ ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ഡിയുടെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രേഖകളും കൈമാറി. പത്ത് തവണ വിളിപ്പിച്ചാലും വരും. താന്‍ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണെന്നും സുധാകരന്‍ പറഞ്ഞു.  മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു. വിവരം ഇല്ലാത്ത മുഖ്യമന്ത്രിയുടെ കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണ്. മാസപ്പടി വാങ്ങിയത് എന്ത് സേവനത്തിനെന്നാണ് ചോദ്യം. ഒരു സേവനവും നല്‍കാതെ മാസാമാസം പണം കിട്ടിയിട്ടുണ്ടെങ്കില്‍ അതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ജനങ്ങളെ വിഡ്ഢിയാക്കുകയാണോ ചെയ്യുന്നതെന്നും സുധാകരന്‍ ചോദിച്ചു. 

 

Latest News