നെടുങ്കണ്ടം: ലഹരിക്കടിമയായ യുവാവ് നെടുങ്കണ്ടത്ത് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു. പാമ്പാടുംപാറ സ്വദേശി വിജിത്താണ് അക്രമം നടത്തിയത്. പരുക്കേറ്റ മുണ്ടിയെരുമ സ്വദേശിനി യുവതിയെ തേനി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
യുവതി മാത്രമുള്ള സമയത്ത് വിട്ടിലെത്തിയ വിജിത്ത് വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് ആക്രമണം നടത്തിയത്. വിജിത്ത് കടന്നു പിടിക്കാന്‍ ശ്രമിച്ചത് യുവതി എതിര്‍ത്തതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനു നേരെയുള്ള ആക്രമണം തടഞ്ഞ യുവതിയുടെ കൈവിരലുകള്‍ക്കാണ് വെട്ടേറ്റത്.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി വീടിനു പുറത്തേക്ക് ഇറങ്ങിയോടിയതോടെ നാട്ടുകാര്‍ വിജിത്തിനെ കീഴടക്കുകയായിരുന്നു.
പരുക്കേറ്റ യുവതിയെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളെജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളെജിലേക്കും മാറ്റുകയായിരുന്നു.