Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാണിജ്യ മേഖലയിലുള്ളവര്‍ക്ക് ഗാര്‍ഹിക തൊഴിലുകളിലേക്ക് മാറാനാവില്ല

റിയാദ്- വാണിജ്യ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളുടെ പ്രൊഫഷന്‍ ഗാര്‍ഹിക തൊഴിലാളി പ്രൊഫഷനിലേക്ക് മാറ്റാനാവില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.  
ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ഞായറാഴ്ച മുതല്‍ പുനരാരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും അക്കൗണ്ടന്റുമാരുടെയും പ്രൊഫഷന്‍ മാറ്റത്തിന് ലേബര്‍ ഓഫീസുകളെ നേരിട്ട് സമീപിക്കണം. മറ്റു പ്രൊഫഷനുകള്‍ മാറ്റുന്നതിന് ലേബര്‍ ഓഫീസുകളെ നേരിട്ട് സമീപിക്കേണ്ടതില്ല. ഇതിനുള്ള നടപടികള്‍ ഓണ്‍ലൈന്‍ വഴി സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൂര്‍ത്തിയാക്കാന്‍ കഴിയും.
ലെവി അടക്കമുള്ള പുതിയ പരിഷ്‌കരണങ്ങളുടെ ഫലമായി ഒരു വര്‍ഷത്തിനിടെ വിദേശ തൊഴിലാളികളും കുടുംബാംഗങ്ങളും അടക്കം പത്തു ലക്ഷത്തോളം വിദേശികള്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ 18 ലക്ഷത്തോളം സൗദികള്‍ ജോലി ചെയ്യുന്നുണ്ട്.

 

 

Latest News