ദുബായ്- യു.എ.ഇയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് പുത്തന്‍പള്ളി കിഴക്ക് പോനത്ത് വീട്ടില്‍ അബ്ദുല്‍ സലാം ഹൈദ്രോസിന്റെ മകന്‍ നിയാസ് (26) ആണ് മരിച്ചത്. രണ്ടു മാസത്തെ വ്ിസയില്‍ എത്തിയ നിയാസ് താമസ സ്ഥലത്തു കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം പിന്നീട്. അവിവാഹിതനാണ്. മാതാവ്: ജമീല.