ദുബായ് - ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉമ്മുൽഖുവൈൻ തീരത്തിനു സമീപം സമുദ്രത്തിൽ ഹെലികോപറ്റർ തകർന്നുവീണ് കാണാതായ രണ്ടാമത്തെ പൈലറ്റിന്റെ മൃതദേഹവും കണ്ടെത്തിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. രാത്രി പരിശീലനത്തിനിടെയാണ് എയ്‌റോഗൾഫ് കമ്പനിക്കു കീഴിലെ ഹെലികോപ്റ്റർ സമുദ്രത്തിൽ തകർന്നുവീണത്.
ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരു പൈലറ്റിന്റെ മൃതദേഹവും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ദുബായ് അൽമക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ബെൽ 212 ഇനത്തിൽ പെട്ട ഹെലികോപ്റ്റർ വൈകാതെ സമുദ്രത്തിൽ തകർന്നുവീഴുകയായിരുന്നു.