ബുറൈദ - അൽഖസീം ഗവർണറും അൽഖസീം അനുരഞ്ജന കമ്മിറ്റി പ്രസിഡന്റുമായ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സൗദ് രാജകുമാരന്റെ മധ്യസ്ഥതയിൽ കൊലക്കേസ് പ്രതിയായ സൗദി പൗരന് മാപ്പ് ലഭിച്ചു. അൽഖസീം ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്‌മാൻ അൽവസാന്റെയും അനുരഞ്ജന കമ്മിറ്റി സൂപ്പർവൈസർ ജനറൽ ശൈഖ് ഇബ്രാഹിം അൽഹസനിയുടെയും അകമ്പടിയോടെ ദുഖ്‌നയിൽ കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബവീട് സന്ദർശിച്ച് ബന്ധുക്കളുമായി ഗവർണർ നടത്തിയ മധ്യസ്ഥ ചർച്ചകൾക്കിടെയാണ് ഘാതകന് മാപ്പ് നൽകാനുള്ള സന്നദ്ധത കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ അറിയിച്ചത്.