കോഴിക്കോട് - കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എം.എൽ.എക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് കഴിഞ്ഞദിവസം മുതൽ സിദ്ദീഖ് കോഴിക്കോട് മിംസ് ആശുപത്രിയിൽ അഡ്മിറ്റാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എം.എൽ.എയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.