താനൂർ- മലപ്പുറം ജില്ലയിലെ താനൂർ കാരാട് മതിലിടിഞ്ഞു വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം.കാരാട് മുനമ്പത്ത് പഴയവളപ്പിൽ ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ(3) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതില്‍ ദേഹത്തുവീണാണ് അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.