ചെന്നൈ- സനാതന ധര്‍മവുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിക്കുന്നത് ദുരുപദിഷ്ടമാണെന്ന് സി. പി. എം പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. കേരള മീഡിയ അക്കാദമി ചെന്നൈയില്‍ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിച്ച മീഡിയ മീറ്റ്- 2023 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയത്തിന് സമീപം ദലിതനെ ചുട്ടുകൊല്ലുന്നതാണോ സനാതന ധര്‍മമെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകളെ അന്തര്ജനങ്ങളാക്കി വീടിനുള്ളിലാക്കുന്ന സ്ത്രീസ്വാതന്ത്ര്യ നിഷേധ തത്വശാസ്ത്രം എങ്ങനെയാണ് അവസാന വാക്കാകുന്നതെന്നും എം. എ ബേബി ചോദിച്ചു.