Sorry, you need to enable JavaScript to visit this website.

തീരജനതയോടുള്ള നിലപാടും ഇടതു പരാജയത്തിന് കാരണം- കെ.ആര്‍.എല്‍.സി.സി

കൊച്ചി- പുതുപ്പള്ളിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയം വിഴിഞ്ഞത്തെയും മുതലപ്പൊഴിയിലെയും തീരദേശ ജനതയോട് സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ച നിഷേധാന്മക സമീപനത്തോടുള്ള പ്രതികരണമാണെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പ്രളയകാലത്ത് പുതുപ്പള്ളിയിലെതടക്കം കേരള ജനതയെ രക്ഷിച്ച  മത്സ്യത്തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ നിസ്സംഗതയും അവഗണനയും പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞതായി വിജയപുരം വിമലഗിരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കെ.ആര്‍.എല്‍.സി.സിയുടെ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. മുതലപ്പൊഴിയില്‍ വൈദികര്‍ക്ക് നേരെ അകാരണമായി കേസ് രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും മറ്റു ചില വിഭാഗക്കാരോട് സര്‍ക്കാര്‍ പ്രകടിപ്പിച്ച പ്രീണന നയവും ഇടതുമുന്നണിയുടെ പരാജയത്തില്‍ പ്രധാന കാരണമായി തീര്‍ന്നിട്ടുണ്ട്.
കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജിജു അറക്കത്തറ, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ് പുഷ്പ ക്രിസ്റ്റി, ട്രഷറര്‍ എബി കുന്നേപറമ്പില്‍, വിജയപുരം രൂപത വികാരി ജനറല്‍ മോണ്‍. ജസ്റ്റിന്‍ മടത്തിപറമ്പില്‍, കെ.എല്‍.സി.ഡബ്ലിയു.എ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെ.എല്‍.സി.എ ജനറല്‍ സെക്രട്ടറി ബിജു ജോസി, കെ.സി.വൈ.എം ജനറല്‍ സെക്രട്ടറി ജോസഫ് വര്‍ക്കി, ഫാ. ബെന്നി പുതറയില്‍, ഫാ. കപ്പിസ്റ്റാന്‍ ലോപ്പസ്, ഫാ. ഷാജി കുമാര്‍, ജെസ്സി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest News