പത്തനംതിട്ട- ഒരു കതിര്‍ മണ്ഡപത്തില്‍ രണ്ടു വിവാഹത്തിന് വേദിയൊരുങ്ങുന്നു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാലയുടെ മകളുടെ വിവാഹം തിങ്കളാഴ്ച റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ 11.30 നാണ്. വേദിയില്‍ തന്നെ ശബരിമല പൂങ്കാവനത്തില്‍ വനത്തില്‍ കുടില്‍ കെട്ടി താമസിക്കുന്ന ഒരു ആദിവാസി പെണ്‍കുട്ടിയുടെ വിവാഹം കൂടി നടക്കും. മഞ്ഞത്തോട് കോളനിയിലെ ആദിവാസി യുവാവുമായുള്ള വിവാഹം എല്ലാ ചെലവുകളും നല്‍കി നടത്തി കൊടുക്കുന്നത് പ്രസിഡന്റാണ്. വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്കു ഇത് ഒരു പുതിയ അനുഭവമാണെന്ന് ആദിവാസി ഊരുമൂപ്പന്‍ രാജുവ പറഞ്ഞു. ആദിവാസി ആചാരപ്രകാരമാണ് വിവാഹം. ഊര് മൂപ്പന്റെ നേതൃത്വത്തിലാണ് വിവാഹം നടക്കുക. ആദിവാസി നേതാവ് പി.എസ് ഉത്തമനും കോളനിയില്‍നിന്ന് ബന്ധുക്കളും നാട്ടുകാരും വിവാഹത്തില്‍ പങ്കെടുക്കും.