ജിസാൻ: സൗദിയിലെ ജിസാനിൽ ഫുട്‌ബോൾ ആവേശത്തിനിടെ മലമുകളിൽ നിന്ന് രണ്ട് യുവാക്കൾ താഴേക്കു പതിച്ചു. മല മുകൾ നിരപ്പാക്കി നിർമിച്ച നാടൻ ഫുട്‌ബോൾ ഗ്രൗണ്ടിലായിരുന്നു ആവേശകരമായ മത്സരമരങ്ങേറിയിരുന്നത്. പോസ്റ്റിനു സമീപത്തു നിന്നും ദൂരേക്ക് നീട്ടിയടിച്ച പന്തിനൊപ്പം കുതിച്ച് പന്തെടുക്കുകയും തിരികെ പോസ്റ്റിലേക്കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ രണ്ടു യുവാക്കളും താഴേക്കു വീഴുകയായിരുന്നു,
സുഹൃത്തുക്കൾ ചേർന്നു യുവാക്കളെ സുരക്ഷിതരായി മുകളിലെത്തിച്ചതായും കാര്യമായ പരിക്കേൽക്കാതെ ഇരുവരും രക്ഷപ്പെട്ടതായും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോക്കു താഴെ പ്രദേശ വാസികൾ കമന്റു ചെയ്തു. സംഭവം നടന്നത് ജിസാനിനടുത്ത ദായിറിലാണന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീശദീകരിച്ചത്.