Sorry, you need to enable JavaScript to visit this website.

കാലം സത്യം തെളിയിക്കുമെന്ന് ചാണ്ടി ഉമ്മന്‍, ഉമ്മന്‍ ചാണ്ടിയോട് ചെയ്തതിന് മുഖ്യമന്ത്രി അനുഭവിക്കുകയാണെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം - സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന സി ബി ഐ കണ്ടെത്തലില്‍ കാലം സത്യം തെളിയിക്കുമെന്നും എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്നും ഉമ്മന്‍ ചാണ്ടിയുടെ മകനും നിയുക്ത എം എല്‍ എയുമായ  ചാണ്ടി ഉമ്മന്റെ പ്രതികരണം. ഈ വിഷയത്തില്‍ സി ബി ഐയുടെ പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെയെന്ന് കെ.മുരളീധരനും പ്രതികരിച്ചു.  ഉമ്മന്‍ ചാണ്ടിക്ക് എതിരായി നടന്ന ഗൂഡാലോചനയില്‍ സത്യാവസ്ഥ പുറത്ത് വരട്ടെ. പന്ത്രണ്ടാം തിയ്യതി നടക്കുന്ന നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ഇപ്പോഴത്തെ മുഖ്യമന്ത്രി ആണോ എന്നതടക്കം അന്വേഷണത്തില്‍ വ്യക്തമാകും. അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായിയെ കാണാന്‍ കഴിഞ്ഞു. അപ്പോള്‍ തന്നെ പങ്കെന്താണെന്ന് വ്യക്തമാണ്. സോളാര്‍ കേസിന്റെ   പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായാലും പുറത്ത് വരണം. ഉമ്മന്‍ ചാണ്ടിയോട് ചെയ്തതിനാണ് മുഖ്യമന്ത്രി ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

 

 

Latest News