കോഴിക്കോട്- കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിര പേപ്പട്ടിയുടെ കടിയേറ്റ് ചത്തു. ഞായറാഴ്ച കാലത്ത് രാവിലെയാണ് കുതിര ചത്തത്. കഴിഞ്ഞ മാസം 19-നാണ് കുതിരയ്ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. തുടർന്ന് അഞ്ചുഡോസ് വാക്സിൽ നൽകിയിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. പിന്നീട് ഓണനാളുകളിൽ സവാരി നടത്തുകയും ചെയ്തു. വീണ്ടും ക്ഷീണം അനുഭവപ്പെട്ടതിന് പിന്നാലെയാണ് ചത്തത്.
പ്രാരംഭ നിഗമനത്തിൽ കുതിരക്ക് പേവിഷ ബാധയുടെ ലക്ഷണമാണ് കാണിച്ചിരുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധനകൾക്കായി സ്രവം കൊണ്ടു പോയിരുന്നു. കുതിരയുമായി അടുത്തിടപഴകിയവർ, ഉടമസ്ഥർ ഉൾപ്പടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വേണ്ട തുടർനടപടികൾ കൈക്കൊള്ളണം.
കുതിരയെ കണ്ണൂരിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. കുതിരയെ കടിച്ച നായ പ്രദേശത്തെ പശുവിനേയും കടിച്ചിരുന്നു.