- സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ 132.90 കോടി രൂപ കൈമാറിയെങ്കിലും സർക്കാർ സംസ്ഥാന വിഹിതമായ 76.78 കോടി നിക്ഷേപിച്ചില്ലെന്ന് വിമർശം
കോഴിക്കോട് - കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്കായി പ്രധാൻ മന്ത്രി പോഷൺ പദ്ധതിപ്രകാരം സംസ്ഥാന സർക്കാരിന് കേന്ദ്രം 132.90 കോടി രൂപ കൈമാറിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതായി എൻ.ടി.യു സംസ്ഥാന ജനറൽസെക്രട്ടറി ടി അനൂപ് കുമാർ പറഞ്ഞു.
സംസ്ഥാനം ട്രഷറിയിൽ നിന്ന് ഈ തുക ഇവിടുത്തെ നോഡൽ അക്കൗണ്ടിലേക്ക് മാറ്റേണ്ടതായിരുന്നു. ഇതിലേക്ക് ചേർക്കേണ്ട സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സർക്കാർ നിക്ഷേപിച്ചില്ല. ഈ നടപടിക്രമം പൂർത്തിയാക്കാത്തതിനാലാണ് കേന്ദ്രസർക്കാർ കൂടുതൽ പണം അനുവദിക്കാത്തതെന്ന് ആഗസ്ത് എട്ടിന് ഇമെയിൽ മുഖേന സംസ്ഥാന സർക്കാരിനെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പിണറായി സർക്കാരിന്റെ അനാസ്ഥ മറച്ചുവയ്ക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുകയാണെന്നും ടി അനൂപ് കുമാർ ആരോപിച്ചു.