ബെംഗളൂരു - മലയാളി വിദ്യാര്‍ത്ഥിയെ കര്‍ണാടകയിലെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോളാര്‍ ശ്രീദേവരാജ് യു ആര്‍ എസ് മെഡിക്കല്‍ കോളജിലെ ബി പി ടി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ചെങ്ങന്നൂര്‍ തോനയ്ക്കാട് മധുസദനത്തില്‍ എം.അഖിലേഷ് (20) ആണ് മരിച്ചത്. നാളെ ഗൃഹപ്രവേശനത്തിനു നാട്ടിലെത്താന്‍ വിമാനടിക്കറ്റ് എടുത്തു നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കോളജില്‍ നിന്ന് അനുവാദം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ എം.സി.മനുവിന്റെയും വി.ജെ.ശ്രീകലയുടെയും മകനാണ്.