Sorry, you need to enable JavaScript to visit this website.

മൊറോക്കോയിലേക്ക് സഹായമെത്തിക്കാന്‍ എയര്‍ ബ്രിഡ്ജുമായി യു.എ.ഇ

അബുദാബി - മൊറോക്കോയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിന് എയര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി.  
ഭൂകമ്പത്തെത്തുടര്‍ന്ന്  രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അടിയന്തര സഹായം അയക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് പോലീസിന്റെ രക്ഷാസംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
വെള്ളിയാഴ്ച രാത്രി സംഭവിച്ച ഭൂകമ്പത്തില്‍ ആയിരത്തിലേറെപ്പേരാണ് മരിച്ചത്.

 

Tags

Latest News