Sorry, you need to enable JavaScript to visit this website.

ജി 20 സംയുക്ത പ്രസ്താവന സമവായത്തിലെത്തിയെന്ന് സൂചന

ന്യൂദല്‍ഹി- ജി 20 ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന സമവായത്തിലെത്തിയതായി ൂചന. നിരവധി കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിയാണ് ഒത്തുതീര്‍പ്പിലെത്തിയത്. 

അംഗ രാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത പ്രഖ്യാപനത്തിന്റെ പുനര്‍രൂപകല്‍പ്പനയുടെ കരട് പ്രചരിപ്പിച്ചുവെന്നാണ്  നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ജി20 രാഷ്ട്രങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ വിഷയത്തില്‍ റഷ്യയെ ശക്തമായി അപലപിക്കാനാണ് പറയുന്നതെങ്കില്‍ ചൈന റഷ്യയ്ക്ക് പിന്തുണയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ഇതായിരുന്നു സംയുക്ത പ്രസ്താവനയ്ക്കുള്ള പ്രധാന തടസ്സം. 

യുക്രെയ്ന്‍ സംഘര്‍ഷത്തെ അന്തിമമായി വിവരിക്കുന്നതിന് ഉപയോഗിക്കേണ്ട ഭാഷയില്‍ ഒത്തുതീര്‍പ്പിലെത്തിയതായാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest News