ദുബായ്- യു.എ.ഇയില്‍ ഇന്ന് താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം പൊതുവെ തെളിഞ്ഞതായിരിക്കും. ആകാശം ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പൊടിക്കാറ്റ് വീശാനും ഇത് കാരണമാകും. കിഴക്കന്‍ തീരത്ത് രാവിലെയോടെ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
അബുദാബിയില്‍ 42 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 41 ഡിഗ്രി സെല്‍ഷ്യസുമായി താപനില ഉയരും. അബുദാബിയില്‍ 30 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 33 ഡിഗ്രി സെല്‍ഷ്യസും പര്‍വതപ്രദേശങ്ങളില്‍ 25 ഡിഗ്രി സെല്‍ഷ്യസും വരെ യാവും കുറഞ്ഞ താപനില.