തൃശൂര്‍- വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളി ജയില്‍ ചാടി. തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജാണ് ജയില്‍ ചാടിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
പൂന്തോട്ടം നനയ്ക്കാനായി തടവുകാരെ പുറത്തിറക്കിപ്പോള്‍ സഹ തടവുകാരും ഉദ്യോഗസ്ഥരും കാണാതെ ഇയാള്‍ മതില്‍ ചാടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.