കോഴിക്കോട് - പുതുപ്പള്ളിയിയിലെ യു ഡി എഫിന്റെ വിജയത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്. സി പി എമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണിത്. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടീം യു ഡി എഫ് ആണ് പുതുപ്പള്ളിയില്‍ വിജയിച്ചത്. ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. എം വി ഗോവിന്ദന്‍ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് ? ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കിട്ടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.