ന്യൂദല്‍ഹി- ഇന്ത്യയെ ഭാരതായി അവതരിപ്പിക്കാനുള്ള ബി. ജെ. പി സര്‍ക്കാറിന്റെ കഠിന ശ്രമത്തിനിടയില്‍ 'വിദഗ്ധ ഉപദേശം' നല്‍കി ചൈന. ഇന്ത്യയെന്ന പേര് മാറ്റുന്നതിനേക്കാള്‍ രാജ്യാന്തര തലത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനും സാമ്പത്തിക നേട്ടം കൈവരിക്കാനുമുള്ള ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ചൈന വിശദമാക്കി. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജി 20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ചൈന ഇന്ത്യയോട് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനെ കുറിച്ച് പറഞ്ഞത്.
സമ്പദ് വ്യവസ്ഥയില്‍ മാറ്റം കൊണ്ടു വന്നാല്‍ മാത്രമേ ഇന്ത്യയ്ക്ക് മികച്ച നേട്ടം കൈവരിക്കാനാവൂ. വിദേശ നിക്ഷേപം കൂട്ടാനായി കൂടുതല്‍ ഉദാരമായ വ്യാപാര നയം ഇന്ത്യ സ്വീകരിക്കേണ്ടതുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യം നല്‍കണം. ലോക ശ്രദ്ധ മുഴുവന്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലാണെന്നും ഈ അവസരത്തില്‍ പേരുമാറ്റുന്നതിനേക്കാള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതാണ് നല്ലതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.