കൊച്ചി- സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ മാറ്റം. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. പവന് 43,880 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,485 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. 44,000 രൂപയ്ക്കായിരുന്നു വ്യാപാരം കുറഞ്ഞത്. തുടര്‍ച്ചയായി വില കുറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇന്നലെ വില വര്‍ദ്ധനവുണ്ടായത്. അതേസമയം, സാധാരണ വെള്ളി ഗ്രാമിന് 77 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സെപ്തംബര്‍ 09- 43,880, സെപ്തംബര്‍ 08 -44000 സെപ്തംബര്‍ 07 -43,970,
സെപ്തംബര്‍ 06-44,000, സെപ്തംബര്‍ 05-44,120, സെപ്തംബര്‍ 04-44,240, സെപ്തംബര്‍ 03- 44,160, സെപ്തംബര്‍ 02- 44,060, സെപ്തംബര്‍01- 44,040 എന്നിങ്ങനെയായിരുന്നു ഈ മാസത്തെ നിരക്കുകള്‍.