കൊച്ചി- താരരാജാക്കൻമാരുടെ സേനയുടെ അധിക്ഷേപം താങ്ങാനുള്ള ശേഷിയില്ലെന്നും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്നും നടിയും സിനിമാ പ്രവർത്തകയുമായ സജിത മഠത്തിൽ. താര രാജാക്കൻമാരുടെ െ്രെപവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരുമെന്നും സജിത ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചു.
കേരള ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിതായി മോഹൻലാലിനെ ക്ഷണിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരായ പ്രസ്താവനയിൽ സജിത മഠത്തിൽ ഒപ്പിട്ടിരുന്നു. ഇതിനെതിരെ ശക്തമായ ആക്ഷേപമാണ് ഫെയ്‌സ്ബുക്ക് പേജിൽ അവർക്കെതിരെ ഉയർന്നിരുന്നത്. തുടർന്നാണ് പേജ് ഡിലീറ്റ് ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്. അതേസമയം, സജിതക്ക് പിന്തുണയുമായി നിരവധി പേരെത്തുന്നുണ്ട്.