അബുദാബി- യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച ന്യൂദല്‍ഹിയില്‍ എത്തി.
യതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയവുമായി നടക്കുന്ന 18 ാമത് ഉച്ചകോടിക്കായി ലോകമെമ്പാടുമുള്ള നേതാക്കള്‍ രാജ്യത്ത് എത്തിയിട്ടുണ്ട്.
അതിഥി രാജ്യമെന്ന നിലയിലാണ് ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ യു.എ.ഇ പങ്കെടുക്കുന്നത്. ജി 20 യുടെ അധ്യക്ഷ പദം അലങ്കരിക്കുന്ന ഇന്ത്യയുടെ ക്ഷണപ്രകാരമാണ് ശൈഖ് മുഹമ്മദ് എത്തിയത്.
VIDEO | UAE President HH Sheikh Mohammed bin Zayed Al Nahyan arrives in New Delhi for #G20India2023.#G20SummitDelhi pic.twitter.com/vZKLz7GbZh
— Press Trust of India (@PTI_News) September 8, 2023