ന്യൂദല്‍ഹി- ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി. അദ്ദേഹത്തോടൊപ്പം ഭാര്യ അക്ഷത മൂര്‍ത്തിയുമുണ്ട്.
കേന്ദ്രമന്ത്രി അശ്വിനി ചൗബേ, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈ കമ്മിഷണര്‍ അലെക്‌സ് എല്ലിസ്, മുതിര്‍ന്ന നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ സുനക്കിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയെന്നും ലോക നേതാക്കളുമായി എല്ലാവരെയും ബാധിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുമെന്നും ഒരുമിച്ച് മാത്രമേ ഉത്തരവാദിത്വം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നും സുനക് എക്‌സില്‍ കുറിച്ചു. മൂന്നു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ സുനക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും.