തിരുവനന്തപുരം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ പത്തിനാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.
തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ സഭ വെട്ടിച്ചുരുക്കി പിരിയുകയായിരുന്നു. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ ഇടതുപക്ഷത്തെ ജെയക് സി തോമസിനെ തോൽപ്പിച്ചത്.