കോഴിക്കോട്- റേഡിയോ പ്രക്ഷേപണങ്ങള്‍ ഒരുപാടുള്ള ഇക്കാലത്ത് വേറിട്ടൊരു റേഡിയോ എഫ്എം സംവിധാനം ഒരുങ്ങുകയാണ് കോഴിക്കോട് പൂനൂരിൽ. ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കി കെയര്‍ എഫ്എം എന്ന പേരിലാണ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. ഈ വര്‍ഷാവസനത്തോടെ കെയര്‍ എഫ്എം 89.6 പൂര്‍ണതോതില്‍ സജ്ജമാവും.
കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം ഓരോ ജില്ലകളിലും അനുവദിക്കുന്ന കമ്യൂണിറ്റി റേഡിയോ സംവിധാനത്തിന്റെ ഭാഗമായാണ് കോഴിക്കോട് പൂനൂര്‍ ആസ്ഥാനമായി കെയര്‍ എഫ്എം 89.6 ഒരുങ്ങുന്നത്. ഭിന്നശേഷിക്കാരുടെ പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പൂനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനു കീഴില്‍ എഫ്എം സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാവുന്നത്. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രോഗ്രാമുകള്‍ക്കു പുറമെ വിനോദം, വിജ്ഞാനം എന്നിങ്ങനെ മറ്റു മേഖലകളില്‍ക്കൂടി പരിപാടികള്‍ ഒരുങ്ങിവരുകയാണെന്ന് പ്രോഗ്രാം ഹെഡ് ആര്‍.ജെ നന്ത പറഞ്ഞു.
എഫ്.എം റേഡിയൊ പ്രക്ഷേപണത്തോടൊപ്പം പരിപാടികള്‍ ശ്രവിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍കൂടി പുറത്തിറക്കുമെന്ന് കെയര്‍ എഫ്എം എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ സി.കെ.എ ഷമീര്‍ പറഞ്ഞു.
കെയര്‍ എഫ്.എം കൂടാതെ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി സ്പീച്ച് തെറാപ്പി, ക്ലിനിക്ക്, സ്വയംതൊഴില്‍ യൂണിറ്റ് തുടങ്ങി വിവിധ പദ്ധതികള്‍ പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് കീഴിൽ നടന്നുവരുന്നുണ്ട്.