Sorry, you need to enable JavaScript to visit this website.

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ സര്‍ക്കാരിനെതിരെ ജനം പുതുപ്പള്ളിയില്‍ മറുപടി നല്‍കിയെന്ന് കെ സി വേണുഗോപാല്‍

കോട്ടയം -  ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ സര്‍ക്കാരിനെതിരെയുള്ള മറുപടിയാണ് പുതുപ്പള്ളിയില്‍ ജനങ്ങള്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണു ഗോപാല്‍. ഇത്രയും വലിയ ഭൂരിപക്ഷം സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരമെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇട്ട ടാര്‍ജറ്റ് 50000 വോട്ടുകള്‍ ആയിരുന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലെ ചരിത്രം ആയിരിക്കും ഇത് എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ജനങ്ങള്‍ അംഗീകരിച്ചുകൊടുത്ത ഭൂരിപക്ഷമാണിത്. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് ജനങ്ങള്‍ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായുള്ള ജനങ്ങളുടെ വികാരം വ്യക്തമാണ്. ദുഷിച്ച ഭരണം ജനം അംഗീകരിക്കുന്നില്ല. പുതുപ്പള്ളിയില്‍ വികസനത്തിന്റെ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ വികസന കാഴ്ചപ്പാട് ജനങളുടെ നെഞ്ചില്‍ കൈവച്ച് ആവരുതെന്നും കെ സി വേണുഗോപാല്‍ വ്യകത്മാക്കി.

 

Latest News