Sorry, you need to enable JavaScript to visit this website.

37-ൽ കന്നി അങ്കത്തിൽ 37000-ത്തിൽ പരം ലീഡ്; കുഞ്ഞൂഞ്ഞിന്റെ കുഞ്ഞ് ഇനി പുതുപ്പള്ളിയുടെ പുതുനായകൻ

കോട്ടയം - പുതുപ്പള്ളിയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുന്നേറ്റം തുടരുന്ന. തന്റെ 37-ാമത്തെ വയസ്സിൽ നിയമസഭയിലേക്കുള്ള കന്നി മത്സരത്തിൽ തന്നെ 37794-വോട്ടിന്റെ ലീഡുമായി കുതിക്കുകയാണ് ചാണ്ടി ഉമ്മൻ.
 പത്താം റൗണ്ടിൽ ഒരു ലക്ഷത്തി രണ്ടായിരം വോട്ടുകൾ എണ്ണിയപ്പോഴാണീ ലീഡ് നിലയെന്നാണ് വിവരം. ഇനി രണ്ടു പഞ്ചായത്തുകളിലെ വോട്ടെണ്ണൽ കൂടി മാത്രമേ പൂർത്തിയാകാനുള്ളൂ. കേരളത്തിലെ നിയമസഭ ഉപതെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെയും ഏറ്റവും വലിയ ഭൂരിപക്ഷമാകുമെന്ന പ്രതീക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
 

Latest News