Sorry, you need to enable JavaScript to visit this website.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചവർക്കുള്ള മറുപടി-അച്ചു ഉമ്മൻ

പുതുപ്പള്ളി- ഉമ്മൻ ചാണ്ടി 53 വർഷം പുതുപ്പള്ളിയിൽ എന്ത് ചെയ്തുവെന്ന് ചോദിച്ച് അപഹസിച്ചവർക്കുള്ള മറുപടിയാണ് പുതുപ്പള്ളി നൽകിയതെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. ഉമ്മൻ ചാണ്ടിയെ അപമാനിച്ചവരുടെ മുഖത്തേറ്റ അടിയാണ് പുതുപ്പള്ളിയിലെ വിജയമെന്നും അച്ചു ഉമ്മൻ പറഞ്ഞു.53 വർഷം ഉമ്മൻ ചാണ്ടി ചെയ്തത് തന്നെ ഇനിയും മതി എന്ന് ജനങ്ങൾ തീരുമാനിച്ചുവെന്നും അവര്‍ പറഞ്ഞു. 
വോട്ടെണ്ണൽ ഏകദേശം പകുതി പിന്നിടുമ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് 30,000-ത്തിലേക്ക് അടുക്കുകയാണ്. ഭൂരിപക്ഷം നാൽപതിനായിരത്തിലേക്ക് എത്തിയേക്കുമെന്നാണ് കരുതുന്നത്.

Latest News