കോട്ടയം- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വൻ ലീഡിലേക്ക്. വീട്ടിൽ ഇരുന്ന് വോട്ട് ചെയ്തവരിൽ 978 വോട്ടുകളുടെ ലീഡ് ചാണ്ടി ഉമ്മന് ലഭിച്ചു. അയർക്കുന്നം പഞ്ചായത്തിലെ ആദ്യറൗണ്ടിൽതന്നെ ചാണ്ടി ഉമ്മന് ലീഡ് ലഭിച്ചു. രാവിലെ സ്‌ട്രോംങ് റൂമിന്റെ താക്കോൽ മാറിയതിനാൽ വോട്ടെണ്ണൽ അൽപം വൈകിയിരുന്നു. ആദ്യറൗണ്ടിന്റെ ഫലം വന്നപ്പോൾ 1548 വോട്ടിന് ചാണ്ടി ഉമ്മൻ മുന്നിലെത്തി. ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം 2500 ഉം കടന്ന് ഭൂരിപക്ഷം കുതിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിന്‍റെ ഇരട്ടി ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്.